
തിരുവനന്തപുരം: കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്റെ ജില്ലാ വാർഷിക സമ്മേളനവും പൊതുയോഗവും തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ നടന്നു. പ്രസിഡന്റ് എൻ. വിക്രമൻ പിള്ള അദ്ധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാസെക്രട്ടറി ശ്യാം കുമാർ,എസ്. സുരേഷ് ബാബു, വി.വിജയകുമാർ,കെ.ആർ. ഉഷ, സുശീലാമണി എന്നിവർ സംസാരിച്ചു. കെ. രാധാകൃഷ്ണൻ നായർ പ്രസിഡന്റായും കെ. ബാലചന്ദ്രൻ നായർ സെക്രട്ടറിയായും 14 അംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.