തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കോടതി ആറു വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പ്രത്യേക അതിവേഗകോടതി ജഡ്ജി ആർ. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. ഉള്ളൂർ സ്വദേശി ആരോൺ ലാലാണ് കേസിലെ പ്രതി. 2017 ഒക്ടോബർ 21നാണ് കുട്ടിയെ പീഡിപ്പിക്കാൻ പ്രതി ശ്രമിച്ചത്. പാങ്ങോട് ഇടപ്പഴിഞ്ഞി റോഡിലൂടെ നടന്നുവന്ന പെൺകുട്ടിയുടെ പിറകേ ബൈക്കിലെത്തിയ പ്രതി ഉപദ്രവിക്കുകയായിരുന്നു. കുട ഉപയോഗിച്ച് പെൺകുട്ടി പ്രതിയെ പ്രതിരോധിച്ചതോടെ ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സെപ്ഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.