പൂവാർ:ഭാരതീയ ജനതാ കർഷകമോർച്ച നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിയന്നൂരിലും അമരവിളയിലും കാർഷിക കൂട്ടായ്മകൾ (എഫ്.ഐ.ജി) രൂപീകരിച്ചു.കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത് ഉദ്ഘാടനം നിർവഹിച്ചു. യോഗങ്ങളിൽ കർഷക മോർച്ച ഏരിയ ഭാരവാഹികളും അദ്ധ്യക്ഷന്മാരായ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രാജേഷ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കർഷക മോർച്ച മണ്ഡലം അദ്ധ്യക്ഷൻ തിരുപുറം ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി മരുതൂർ വിനോദ് തുടങ്ങിയവർ സംസാരിച്ചു. ബി.ജെ.പി ഏരിയ ഭാരവാഹികൾ കർഷകമോർച്ച മണ്ഡലം ഏരിയ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.