minister

തിരുവനന്തപുരം: സ്വകാര്യ വ്യവസായ പാർക്കുകളോ എസ്റ്റേറ്റുകളോ നിർമ്മിക്കുന്നതിന് പതിനഞ്ച് ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കാൻ ഭൂപരിഷ്കരണ നിയമത്തിൽ ഇളവനുവദിക്കുന്നതടക്കമുള്ള മാർഗനിർദ്ദേശങ്ങൾക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.

അഞ്ചേക്കറിൽ കൂടുതലുള്ള സ്ഥലങ്ങളിൽ സ്വകാര്യ വ്യവസായ പാർക്കുകളോ എസ്റ്റേറ്റുകളോ സ്ഥാപിക്കുന്നതിനുള്ള പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം-2022 ആണ് ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചത്. പാർക്കുകൾക്ക് മൂന്ന് കോടിയുടെ സഹായമനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.എസ്റ്റേറ്റിനായി സ്ഥലം നൽകുന്നതും കരാറുണ്ടാക്കുന്നതും എസ്റ്റേറ്റുടമയായിരിക്കും. എസ്റ്റേറ്റിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കിക്കൊടുക്കും.സ്വകാര്യ വ്യവസായ പാർക്കുകൾക്കായി ഇതിനകം തന്നെ പതിനഞ്ച് അപേക്ഷകൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്.