തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിനെതിരെ ഏപ്രിൽ രണ്ടിന് വൈകിട്ട് അഞ്ചുമുതൽ ഏഴു വരെ പാർട്ടി ലോക്കൽ കമ്മിറ്റി തലങ്ങളിൽ പ്രതിഷേധ ധർണ നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോർപ്പറേറ്റുകൾക്ക് ലക്ഷക്കണക്കിന് കോടി രൂപ നികുതിയിളവ് നൽകുന്ന കേന്ദ്ര സർക്കാർ പെട്രോളിയം ഉല്പന്നങ്ങൾക്ക് മേൽ വലിയ നികുതി ചുമത്തി സാധാരണക്കാർക്ക് ദുരന്തങ്ങൾ സമ്മാനിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.