
തിരുവനന്തപുരം: ബസ് ,ഓട്ടോ ചാർജ് വർദ്ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ ബസ് ചാർജ് കേരളത്തിന്റെ പകുതി മാത്രമുള്ളപ്പോഴാണ് വീണ്ടും വർദ്ധന. കുത്തക മുതലാളിമാർക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കുകയാണ് . കേന്ദ്രസർക്കാർ ഇന്ധന വില കുറച്ചപ്പോൾ മറ്റ് സംസ്ഥാനങ്ങളെല്ലാം ആനുപാതികമായി കുറച്ചു. അപ്പോൾ കേരളം മുഖംതിരിച്ചു നിന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് എല്ലാ സംസ്ഥാനങ്ങളും സബ്‌സിഡി നൽകുമ്പോൾ കേരളം നൽകാതിതിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.