
തിരുവനന്തപുരം: സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഗവിയെക്കുറിച്ചുള്ള പ്രത്യേക എപ്പിസോഡ് കൗമുദി ടിവി യിലെ ഡ്രീം ഡെസ്റ്റിനേഷൻസ് " എന്നപരിപാടിയിലൂടെ ഇന്ന് രാത്രി 9.30 സംപ്രേഷണം ചെയ്യും. പത്തനംതിട്ടയിലെ റാന്നി റിസർവ് വനമേഖലയിൽ ആണ് ഗവി സ്ഥിതി ചെയ്യുന്നത്. ടൂറിസം വകുപ്പിന്റെ പ്രവർത്തനങ്ങൾ കൊണ്ട് ഗവി അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി മാറുകയാണ്. ഇന്ത്യയിലെ കണ്ടിരിക്കേണ്ട പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഗവി സ്ഥാനംപിടിച്ചു കഴിഞ്ഞു. പക്ഷി നിരീക്ഷകരുടെ പറുദീസ കൂടിയാണിവിടം.