
തിരുവനന്തപുരം: ബസ്, ഓട്ടോ ചാർജ് വർദ്ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മറ്റ് സംസ്ഥാനങ്ങളിൽ ബസ് ചാർജ് കേരളത്തിന്റെ പകുതി മാത്രമുള്ളപ്പോഴാണ് വീണ്ടും വർദ്ധന വരുത്തുന്നത്. കുത്തക മുതലാളിമാർക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കുകയാണ് ഇടതുസർക്കാർ. കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചപ്പോൾ മറ്റ് സംസ്ഥാനങ്ങളെല്ലാം ആനുപാതികമായി വില കുറച്ചു. പക്ഷേ, കേരളം മുഖംതിരിച്ചു നിൽക്കുകയായിരുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് എല്ലാ സംസ്ഥാനങ്ങളും സബ്സിഡി നൽകുമ്പോൾ കേരളം അങ്ങനെ ചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.