ചേരപ്പള്ളി :ചേരപ്പള്ളി അമ്മൻകോവിൽ ജംഗ്ഷനിൽ നിന്ന് പൊട്ടൻചിറയിലേക്ക് പോകുന്ന റോഡ് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.ഐ ചേരപ്പള്ളി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജി.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ സി.പി.ഐ പറണ്ടോട് ലോക്കൽ കമ്മിറ്റി അംഗവും എ.ഐ.ടി.യു.സി പറണ്ടോട് ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറിയുമായ വലിയകലുങ്ക് കൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പുറുത്തിപ്പാറ സജീവ്,ചേരപ്പള്ളി എസ്.ഗിരീശൻ,എ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ടി.ഹരികുമാറിനെയും അസി. സെക്രട്ടറിയായി ആർ.ഹരികുമാറിനെയും തിരഞ്ഞെടുത്തു.