vishak-25

ചാത്തന്നൂർ: നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കുന്നതിനിടെ പിന്നാലെ വന്ന സ്വകാര്യ ബസിടിച്ച് യുവാവ് മരിച്ചു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കാട്ടുമ്പുറം വീട്ടിൽ വിജയന്റെയും സ്മിതയുടെയും മകൻ വിശാഖാണ് (25) മരിച്ചത്.

ഉമയനല്ലൂർ ജംഗ്ഷന് സമീപം ദേശീയപാതയിൽ ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. വിശാഖ് അഞ്ചാലുംമൂട്ടിലെ ഒരു വാഹന കമ്പിനിയിലെ ജീവനക്കാരനായിരുന്നു. സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു. വിഷ്ണുവാണ് സഹോദരൻ.