water

കിളിമാനൂർ:നഗരൂർ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച അങ്ങേവിള,കൊല്ലോണം ഗുരുനഗർ കുടിവെള്ള പദ്ധതികൾ മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു.സമഗ്ര കുടിവെള്ള പദ്ധതികളിലൂടെ എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കാൻ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് മന്ത്രി പറഞ്ഞു.നഗരൂർ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഒ.എസ് അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി മുഖ്യ പ്രഭാഷണം നടത്തി.ഭൂജല വകുപ്പ് ഡയറക്ടർ ആൻസി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്,പഞ്ചായത്ത് സ്റ്റാനഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എസ് വിജയലക്ഷ്മി,കെ.അനിൽകുമാർ,പി.ബി അനശ്വരി,ഭൂജല വകുപ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ആർ.ശ്രീജേഷ്,നഗരൂർ പഞ്ചായത്ത് അംഗങ്ങളായ കെ.ശ്രീലത,എം.അനി,എം.രഘു,ആർ.എസ് സിന്ധു,നിസാമുദ്ദീൻ നാലപ്പാട്ട്,അനോബ് ആനന്ദ്,ആർ.സുരേഷ് കുമാർ,ആർ.എസ് രേവതി,സി.ദിലീപ്,എസ്. ഉഷ,അർച്ചന സഞ്ചു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ നഗരൂർ ഡി.രജിത്,ദർശനാവട്ടം തങ്കപ്പൻ ,കുന്നിൽ ഷാജഹാൻ,വല്ലൂർ രാജീവ് തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി ജെഎസ് സന്തോഷ് കുമാർ നന്ദി പറഞ്ഞു.