വെഞ്ഞാറമൂട്:വെഞ്ഞാറമൂട് ഗവൺമെന്റ് യു.പി.എസിലെ ഗാന്ധിദർശൻ പഠന പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ കൈയെഴുത്തു മാസികയുടെയും ആൽബത്തിന്റെയും പ്രകാശന കർമ്മം നടന്നു.പി.ടി.എ പ്രസിഡന്റ് എസ്.ഷിഹാസിന്റെ അദ്ധ്യക്ഷതയിൽ നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ ആൽബം പ്രകാശനം ചെയ്തു.കൈയെഴുത്ത് മാസിക വാർഡ് മെമ്പർ സജീനയും പ്രകാശനം ചെയ്തു.ഹെഡ്മാസ്റ്റർ എം.കെ മെഹബൂബ്,കെ.എസ് സന്ധ്യാ കുമാരി,ബി.കെ സെൻ.നിഹാസ്,എസ്.സൗമ്യ,എസ്.ചിത്ര,രജിതാലക്ഷി, ബി.ആർ.രാജില എന്നിവർ സംസാരിച്ചു.