ramsan

തിരുവനന്തപുരം: റംസാൻ മാസപ്പിറവി സംബന്ധിച്ച് ഏകീകൃത തീരുമാനമെടുക്കുന്നതിനായി വിവിധ ജമാ അത്തുകളിലെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം നാളെ വൈകിട്ട് 7ന് പാളയം ജുമാമസ്ജിദിൽ ചേരും. മാസപ്പിറവി സംബന്ധിച്ച അറിയിപ്പ് ഈ യോഗത്തിലുണ്ടാകും. നാളെ മാസപ്പിറവി ദൃശ്യമാകുന്നവർ 0471- 2475924, 9605561702 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി അറിയിച്ചു.