
തിരുവനന്തപുരം: വള്ളത്തോൾ കവിതകളുടെ പ്രസക്തി സാർവകാലികമാണെന്ന് കവി പ്രഭാവർമ്മ പറഞ്ഞു. ആൾ സെയിന്റ്സ് കോളേജ് മലയാളം വിഭാഗം മേധാവിയും എഴുത്തുകാരിയുമായ ഡോ.സി. ഉദയകലയുടെ 'വള്ളത്തോൾ കവിതയുടെ സൗന്ദര്യം ' എന്ന പുസ്തകത്തിന്റെ പ്രകാശന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡോ.ജോർജ്ജ് ഓണക്കൂർ പുസ്തകം എഴുമറ്റൂർ രാജരാജ വർമ്മയ്ക്ക് നൽകി പ്രകാശനം ചെയ്തു.ആൾ സെയിന്റ്സ് കോളേജ് ഫിസിക്സ് മൂന്നാം വർഷ വിദ്യാർത്ഥിനി മഗ്‌ദലിൻ സേവ്യറെഴുതിയ 'ചില്ലു കണ്ണാടി ' എന്ന പുസ്തകം ഡോ.ക്രിസ്തുദാസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ദീപയ്ക്ക് നൽകി പ്രകാശനം ചെയ്തു.സി.പി.ഐ. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഫാ.ഡോ.നിക്കോളസ്.ടി, കല്ലിംഗൽ ജയചന്ദ്രൻ, മീനാങ്കൽ കുമാർ,ഫേമസ് പബ്ലിക്കേഷൻ എം ഡി ജി.വിജയകുമാർ,ഡോ.ലതിക എ.സി,അലീന സാജൻ തുടങ്ങിയവർ പങ്കെടുത്തു.