
കൊച്ചി: ലോക ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായി നാളെ പെറ്റൽ ഗ്ളോബ് ഫൗണ്ടേഷൻ ലോറം വെൽനസ് കെയറിന്റെ സി.എസ്.ആർ ഡിവിഷനുമായി സഹകരിച്ച് ലെറ്റ്സ് തിങ്ക് ബ്ലൂ എന്ന പേരിൽ ഓട്ടിസം സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കും. പനമ്പള്ളി നഗറിലെ ലോറം വെൽനസ് കെയർ പരിസരത്ത് നാളെയും തിങ്കളും നടക്കുന്ന ക്യാമ്പിൽ നേരിട്ടും ഓൺലൈൻ വഴിയും പങ്കെടുക്കാം.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും പാർശ്വവത്കരിക്കപ്പെട്ടവരുമായ ഓട്ടിസം ബാധിതരായ കുട്ടികൾക്ക് ഒക്ക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ബിഹേവിയർ തെറാപ്പി, സൈക്കോളജി കൗൺസലിംഗ് സേവനങ്ങൾ  നൽകും. പങ്കെടുക്കാൻ:  9207070711, 81370 33177 .