kkk

വർക്കല:വർക്കല പാപനാശം ടൂറിസം മേഖലയിൽ കഞ്ചാവുമായി വിതരണത്തിനെത്തിയ യുവാവിനെ വർക്കല എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.കോവളം കെ.എസ് റോഡിൽ തുണ്ടുവിള വീട്ടിൽ ദിവർ എന്ന് വിളിക്കുന്ന വിഷ്ണുവാണ് (22) അറസ്റ്റിലായത്.ഇയാളുടെ പക്കൽ നിന്ന് 4 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു.രഹസ്യ വിവരത്തെത്തുടർന്ന് വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ പാപനാശം,ഹെലിപ്പാട്,കുരയ്ക്കണ്ണി,തിരുവമ്പാടി ഭാഗങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെ തിരുവമ്പാടി സർക്കാർ വക അക്വാറിയത്തിനു മുൻവശത്ത് കഞ്ചാവുമായി നിൽക്കവേയാണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.വിനോദ്,പ്രിവന്റീവ് ഓഫീസർ സെബാസ്റ്റ്യൻ,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ,ഷൈൻ,അരുൺമോഹൻ പ്രിൻസ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.