
വിതുര:വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ളിക് സ്കൂൾ വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. വിതുര ജനമൈത്രി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും,പ്രശസ്ത മജീഷ്യനുമായ എസ്.എൽ.സുധീഷ് ഉദ്ഘാടനം ചെയ്തു.എം.ജി.എം ഗ്രൂപ്പ്സ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാൻ,വൈസ് ചെയർമാൻ ജാബ്സൺവർഗീസ്,എം.ജി.എം ഗ്രൂപ്പ്സ് ഒഫ് സ്കൂൾസ് അഡ്മിനിസ്ട്രേറ്റീവ് മാനേജർ ആർ,സുനിൽകുമാർ,വിതുര എം.ജി.എം സ്കൂൾ പ്രിൻസിപ്പൽ നയനാ കെ.നായർ,മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്മെമ്പർ ചാരുപാറ രവി,വിതുര എം.ജി.എം സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് മാനേജർ എൽ.ബീന എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും,എസ്.ഐ എസ്.എൽ.സുധീഷിന്റ മാജിക് ഷോയും ഉണ്ടായിരുന്നു.