
തിരുവനന്തപുരം:ചെമ്പഴന്തി ശ്രീ നാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഹിന്ദി വിഭാഗത്തിൽ 'ഹിന്ദി കവിതയും ജീവിതവും' എന്ന വിഷയത്തിൽ നടന്ന ഏകദിന സെമിനാർ കോളേജ് പ്രിൻസിപ്പൽ ഡോ.ജിത.എസ്.ആർ ഉദ്ഘാടനം ചെയ്തു.കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ കാര്യവട്ടം ക്യാമ്പസിലെ ഹിന്ദി വിഭാഗം പ്രൊഫസർ ഡോ.എസ്.ആർ.ജയശ്രി മുഖ്യ പ്രഭാഷണം നടത്തി.ഹിന്ദി വിഭാഗം മേധാവി ദീപ്തി എം.എസ്,അസിസ്റ്റന്റ് പ്രൊഫസർ അജിത്ര ആർ.എസ്,കോളേജ് യൂണിയൻ ചെയർമാൻ വിഘ്‌നേഷ് ദേവ്,വിദ്യാർത്ഥികളായ മാലതി.സി, കൃഷ്ണ പ്രദീപ്, ലേഖ മണിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.