
കെ.ജി.എഫ് ചാപ്ടർ 2ലെ തൂഫാൻ പാട്ടിന്റെ ലിറിക്കൽ വീഡിയോ തരംഗമാകുന്നു. മലയാളത്തിന്റെ പ്രിയ ഗായകൻ അൻവർ സാദത്താണ് 'തൂഫാൻ" പാട്ട് ആലപിച്ചത്.യഷ് അവതരിപ്പിക്കുന്ന റോക്കിഭായ് എന്ന കഥാപാത്രത്തിന്റെ ത്രസിപ്പിക്കും ഭാവങ്ങൾ രവി ബസ്രുറിന്റെ മാസ്മര സംഗീതത്തിലൂടെ ആരാധക ഹൃദയങ്ങളിൽ ആളിപ്പടരുകയാണ്. രവി ബസ്രുർ എന്ന പ്രശസ്ത സംഗീത സംവിധായകനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് അൻവർ സാദത്ത്. സുദാശു ആണ് ഗാനരചയിതാവ്. പവർഫുൾ ഗാനായ തൂഫാൻ ഇതിനകം പത്തുലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. വിപിൻ സേവ്യർ, മോഹൻ, ശ്രുതികാന്ത്, പ്രകാശ് മഹാദേവൻ, ഐശ്വര്യ തുടങ്ങിയവരും ഒപ്പം ചേർന്നു പാടി. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന കെ.ജി.എഫ് ചാപ്ടർ 2 അഞ്ചു ഭാഷകളിലാണ് എത്തുന്നത്.ഏപ്രിൽ 14ന് ചിത്രം റിലീസ് ചെയ്യും.പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.