നെയ്യാറ്റിൻകര:കൂട്ടപ്പന മേജർ ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് ഇന്ന് കൊടിയേറും. 8ന് സമാപിക്കും.ഇന്ന് രാവിലെ 10ന് നടക്കുന്ന കൊടിയേറ്റിന് തിരുവ്ല തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.12.30ന് അന്നദാന സദ്യ, വൈകിട്ട് 6 മുതൽ കുട്ടികളുടെ കലാപരിപാടികൾ, 2ന് വൈകിട്ട് 5.30ന് നടക്കുന്ന പൊതുമ്മേളനം ദേവസ്വം പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും.എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ,കെ.ആൻസലൻ എന്നിവർ പങ്കെടുക്കും. വൈകിട്ട് 6ന് ഭജന. 7.30ന് കഥകളി. 3ന് രാവിലെ 9.30ന് സമൂഹ പൊങ്കാല. 7.30ന് നാടൻപാട്ട്. 4ന് രാവിലെ 8.30ന് ഉത്സവബലി. വൈകിട്ട് 6ന് പുഷ്പാഭിഷേകം. 7.30ന് സംഗീതസദസ്സ്. 5ന് രാവിലെ 10ന് നാഗരൂട്ട്.വൈകിട്ട് 6.30ന് മ്യൂസിക് ഫ്യൂഷൻ. 7.30ന് വിൽപ്പാട്ട്. 6ന് വൈകിട്ട് 6.45ന് ഐശ്വര്യപൂജ. 7ന് ഓട്ടൻ തുളളൽ.7ന് രാത്രി 9ന് പളളിവേട്ട എഴുന്നളളിപ്പ്. സമാപനദിവസമായ 8ന് ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ. വൈകിട്ട് 4.30ന് ആറാട്ട് ബലി. 5ന് തൃക്കൊടിയിറക്ക്. 5.30ന് തിരു ആറാട്ട്. 6ന് ആറാട്ട് ഘോഷയാത്ര എന്നിവയോടെ ഉത്സവം സമാപിക്കും.