
തായ്‌ലൻഡിലെ പൈ സന്ദർശനത്തെക്കുറിച്ചും അവിടെ പരിശീലിച്ച കുങ്‌ഫു മുറകളെക്കുറിച്ചുമുള്ള വീഡിയോയും ചിത്രങ്ങളും പങ്കുവച്ച് മോഹൻലാലിന്റെ മകൾ വിസ്‌മയ. ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളും ഇതിനൊപ്പം വിസ്‌മയ പങ്കുവച്ചിട്ടുണ്ട്. കുറച്ച് ആഴ്ചകൾ മാത്രം താമസിക്കാനായിരുന്നു ആദ്യം പദ്ധതയിട്ടിരുന്നത്. എന്നാൽ ശരിക്കും കുങ്‌ഫു ആസ്വദിക്കാൻ പോയി. പൈയുമായി പ്രണയത്തിലായി. ഇൻസ്ട്രക്ടർമാർ വളരെ ക്ഷമയോടെ പഠിപ്പിച്ചു. മാസ്റ്റർ എയിനും അദ്ദേഹത്തിന്റെ ടീമിനും നന്ദി. വിസ്മയ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു ആയോധനകലാ പരിശീലനത്തിനിടെ 22 കിലോ ശരീരഭാരം വിസ്‌മയ കുറച്ചിരുന്നു.