cm

തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മികച്ച തൊഴിൽ ദാതാക്കൾക്കുള്ള മുഖ്യമന്ത്രിയുടെ തൊഴിൽ എക്സലൻസ് പുരസ്‌കാരം വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

കോട്ടയം ഭീമ ജുവലേഴ്സ് (ജുവലറി വിഭാഗം)​,​ പാലക്കാട് എം.കെ സിൽക്സ് (ടെക്സ്റ്റൈൽ)​,​ തിരുവനന്തപുരം കീസ് ഹോട്ടൽ (ഹോട്ടൽ വിഭാഗം),​ കോട്ടയം സൂരി ഹോട്ടൽ ആൻഡ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് (സ്റ്റാർ ഹോട്ടൽ)​,​ പാലക്കാട് സേഫ് സോഫ്റ്റ്‌വെയർ ആൻഡ് ഇന്റഗ്രേറ്റഡ് സൊലൂഷൻസ് (ഐ.ടി എസ്റ്റാബ്ലിഷ്‌മെന്റ്)​,​ കൊല്ലം പള്ളിമുക്ക് നെക്സ (ഓട്ടോമൊബൈൽ ഷോറൂം)​,​ തിരുവനന്തപുരം ഡി.ഡി.ആർ.സി എസ്.ആർ.എൽ ഡയഗ്‌നോസ്റ്റിക് (മെഡിക്കൽ ലാബ്)​,​ തൃശൂർ ആലുക്കാസ് റിയൽട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (നിർമ്മാണ വിഭാഗം)​ എന്നിവയാണ് പുരസ്കാരം നേടിയത്. മന്ത്രി അഡ്വ. ആന്റണി രാജു അദ്ധ്യക്ഷനായി.