കുഞ്ചാക്കോ ബോബൻ ഇനി അഭിനയിക്കുന്നത് നൂറാമത്തെ സിനിമയിൽ

വെള്ളിത്തിരയിൽ 25 വർഷം പൂർത്തിയാക്കിയ കുഞ്ചാക്കോ ബോബൻ ഇനി അഭിനയിക്കാൻ ഒരുങ്ങുന്ന എന്താടാ സജി നൂറാമത്തെ സിനിമ. അനിയത്തിപ്രാവിൽ നിന്ന് ആരംഭിച്ച വെള്ളിത്തിരയാത്രയിൽ കുഞ്ചാക്കോ ബോബൻ ഇപ്പോൾ 99-ാമത്തെ സിനിമയിലാണ് അഭിനയിക്കുന്നത്. 
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ന്നാ താൻ കേസ് കൊട് എന്നചിത്രത്തിലാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചൻ അഭിനയിക്കുന്നത്. ഈ സിനിമയുടെ ചെറുവത്തൂരിലെ ലൊക്കേഷനിലായിരുന്നു കുഞ്ചാക്കോ ബോബൻ തന്റെ അഭിനയയാത്രയിലെ 25 വർഷം പൂർത്തിയാക്കിയത് കേക്ക് മുറിച്ച് ് ആഘോഷിച്ചത്. കുഞ്ചാക്കോ ബോബന്റെ കഴിഞ്ഞ പിറന്നാൾ ദിനത്തിലാണ്  എന്താടാ സജി എന്ന നൂറാമത്തെ ചിത്രം പ്രഖ്യാപിച്ചത്. കോട്ടയത്ത് ഇന്ന് ചിത്രീകരണം ആരംഭിക്കുന്ന എന്താടാ സജിയിൽ ജയസൂര്യ ഒപ്പമുണ്ട്. നവാഗതനായ ഗോഡ്ഫി ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഇരുപതാമത് സിനിമയാണ് . 
ഏപ്രിൽ 23ന് ചാക്കോച്ചൻ ജോയിൻ ചെയ്യും.അതേസമയം നടൻ എന്ന നിലയിൽ മികച്ച കഥാപാത്രങ്ങളിലൂടെ മികവ് തെളിയിക്കുകയാണ് കുഞ്ചാക്കോ ബോബൻ. പട എന്ന ചിത്രത്തിൽ രാകേഷ് കാഞ്ഞങ്ങാട് എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി.ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലും ഇതേവരെ കാണാത്ത വേഷപ്പകർച്ചയാണ് .ടി.പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ഒറ്റ് എന്ന ചിത്രത്തിൽ രൂപത്തിലും ഭാവത്തിലും വേറിട്ട കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. രെണ്ടഴം എന്ന പേരിൽ ഒറ്ര് തമിഴിൽ എത്തുന്നു.അറിയിപ്പാണ് കുഞ്ചാക്കോ ബോബന്റെ മറ്റൊരു റിലീസ്.