
തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയന്റെ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന 58-ാം സംസ്ഥാന സമ്മേളനം നാളെ വൈകിട്ട് 3.15ന് എ.കെ.ജി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 265 വനിതകൾ ഉൾപ്പെടെ 895 പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഇ. പ്രേംകുമാറും ജനറൽ സെക്രട്ടറി എം.എ. അജിത്ത് കുമാറും അറിയിച്ചു. ഏപ്രിൽ മൂന്നിന് രാവിലെ 10.30ന് 'നവലിബറൽ കാലത്തെ ട്രേഡ് യൂണിയൻ കടമകൾ' എന്ന വിഷയത്തിൽ സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ളയും 'കേന്ദ്ര സംസ്ഥാന ബന്ധങ്ങളും കേരള വികസനവും' എന്ന വിഷയത്തിൽ ഉച്ചയ്ക്ക് 2.30ന് മന്ത്രി കെ.എൻ. ബാലഗോപാലും പ്രഭാഷണം നടത്തും.