
ബുദ്ധമതം സ്വീകരിച്ച് നടി വനിത വിജയകുമാർ. കൂടുതൽ സന്തോഷകരവും സമാധാനപൂർണവുമായ ജീവിതത്തിനുവേണ്ടിയാണ് മതം മാറിയതെന്ന് വനിത പറയുന്നു. സമൂഹ മാദ്ധ്യമത്തിലൂടെയയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. മലയാളത്തിൽ ഹിറ്റ്‌ലർ ബ്രദേഴ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സ്വന്തം കുടുംബത്തിൽ നിന്നു ഒറ്റപ്പെട്ടു നിൽക്കുന്ന താരം കഴിഞ്ഞ രണ്ടുവർഷമായി ഒറ്റയ്ക്കാണ് താമസം. 2020ലാണ് നടിയുടെ മൂന്നാം വിവാഹബന്ധം വേർപിരിയുന്നത്.
ആദ്യത്തെ രണ്ടു വിവാഹങ്ങളിൽ നിന്നായി വനിതയ്ക്ക് മൂന്നു കുട്ടികൾ ഉണ്ട്. 2000ത്തിലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം. 2002ൽ ഈ ബന്ധം വേർപെടുത്തി. അതിൽ രണ്ടുകുട്ടികളുണ്ട്.അതേവർഷം തന്നെ ബിസിനസുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. 2012ൽ ഇവർ വീണ്ടും വിവാഹിതയായി. നിയമപരമായ വിവാഹ മോചനം നേടാതെ എഡിറ്റർ പീറ്റർ പോൾ വനിതയെ വിവാഹം കഴിച്ചു എന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലൻ രംഗത്ത് വന്നതോടെ താരവിവാഹം വിവാദമായി മാറുകയും ചെയ്തു.