tax

തിരുവനന്തപുരം: ഇന്ധന, പാചകവാതക വിലവർദ്ധനയിൽ പൊറുതിമുട്ടുന്ന ജനത്തിന് അമിതഭാരമേകി, ബഡ്ജറ്രിലൂടെ സർക്കാർ പ്രഖ്യാപിച്ച വിവിധ നിരക്ക് വർദ്ധനകൾ ഇന്ന് നിലവിൽ വരും.

ഭൂനികുതി ഇരട്ടിയാകും. വസ്തുക്കളുടെ ന്യായവിലയിൽ 10 ശതമാനം വർദ്ധനയുണ്ടാകും. അതിനനുസരണമായി രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും വർദ്ധിക്കും. പുത്തൻ വാഹനങ്ങൾക്കുള്ള ഹരിത നികുതിയും ഇന്ന് പ്രാബല്യത്തിലാകും.

ഭൂനികുതി വർദ്ധന (ബ്രായ്ക്കറ്റിൽ പഴയ നിരക്ക്)

(2.47 സെന്റ് ആണ് ഒരു ആർ)

പഞ്ചായത്ത്

8.1 ആർ വരെ...........5 (2.50)

8.1 ആറിന് മേൽ......8 (5)

മുനിസിപ്പാലിറ്റി

2.43 ആർ വരെ.......10 (5)

2.43 ആറിന് മേൽ...15 (10)

കോർപ്പറേഷൻ

1.62 ആർ വരെ........20 (10)

1.62 ആറിന് മേൽ...30 (20)


ന്യായവില രജിസ്ട്രേഷൻ ഫീ വർദ്ധന

(ഇപ്പോഴത്തെ വില, 10 ശതമാനം വർദ്ധിക്കുമ്പോഴുള്ള വില, സ്റ്റാമ്പ് ഡ്യൂട്ടി + രജിസ്ട്രേഷൻ ഫീ എന്ന ക്രമത്തിൽ)

1 ലക്ഷം.....1,10,000.....11,000

2 ലക്ഷം.....2,20,000.....24,000

3 ലക്ഷം.....3,30,000.....33,000

വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ

(ബ്രാക്കറ്റിൽ നിലവിലെ നിരക്ക്)

ടു വീലർ....1000 (300)

ത്രീ വീലർ ...2500 (600)

കാർ ...........5000 (600)

ഇറക്കുമതി

ടൂ വീലർ...10,000 (2500)

കാർ .....40,000 (5000)

വെള്ളക്കരം

ഗാർഹിക, ഗാർഹികേതര,വ്യവസായ ആവശ്യങ്ങൾക്കുപയോഗിക്കുന്ന വെള്ളത്തിന്റെ നിരക്കിൽ അഞ്ച് ശതമാനം വർദ്ധന.

ഗാർഹികോപയോഗം

പ്രതിമാസം 1000 ലിറ്റർ വരെ....4.41 (4.20)

1000 മുതൽ 5000 വരെ............22.05 (21)

ഹരിതനികുതി വർദ്ധന 50%

15 വർഷത്തിനുമേൽ പ്രായമുള്ള വണ്ടികൾക്ക് ഹരിതനികുതി 50 ശതമാനം കൂടും. പുതിയ ഡീസൽ വാഹനങ്ങൾക്കും ഹരിതനികുതിയുണ്ട്.

 15 വർഷം കഴിഞ്ഞ 4 ചക്ര സ്വകാര്യവാഹനം ₹600

 10 വർഷം കഴിഞ്ഞ ചെറു വാണിജ്യവാഹനം ₹200

15 വർഷം കഴിഞ്ഞവയ്ക്ക് ₹300

 10 വർഷം കഴിഞ്ഞ ഇടത്തരം വാണിജ്യവാഹനം ₹300

15 വർഷം കഴിഞ്ഞവയ്ക്ക് ₹450

 10 വർഷം കഴിഞ്ഞ വലിയ വാണിജ്യവാഹനം ₹400,

15 വർഷം കഴിഞ്ഞവയ്ക്ക് ₹600