ddddd

തിരുവനന്തപുരം:ബീമാപളളി-പൂന്തുറ റോഡ് പുനർനിർമിക്കാൻ 382.43 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു.കോൺക്രീറ്റ് ഇന്റർലോക്ക് സംവിധാനത്തിലാണ് റോഡ് പുനർനിർമ്മിക്കുന്നത്.റോഡിനിരുവശവും ഓടകളും 100 മീറ്റർ ഇടവിട്ട് മഴക്കുഴികളും നിർമ്മിച്ച് റോഡിലെ വെളളക്കെട്ട് പരിഹരിക്കുന്ന വിധത്തിലായിരിക്കും നിർമ്മാണം.നഗരത്തിൽ തീരമേഖലയിലെ തിരക്കേറിയ റോഡ് നവീകരിക്കുന്നതോടെ തീർത്ഥാടന കേന്ദ്രമായ ബീമാപളളിയിലേക്കുളള യാത്ര സുഗമമാകുമെന്നും പുനർനിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.