ആറ്റിങ്ങൽ:ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ വെസ്റ്റ് മേഖലാ സംഘാടകസമിതി രൂപീകരണ യോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ജി.സുഗുണൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറി സി.ജി.വിഷ്ണു ചന്ദ്രൻ,പ്രസിഡന്റ്‌ അനസ്,ജോയിന്റ് സെക്രട്ടറി സംഗീത്,മേഖല സെക്രട്ടറി അജിൻപ്രഭ,പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു,സി.പി.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ദേവരാജൻ,ഏരിയ കമ്മിറ്റി അംഗം ആർ.രാജു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സി.ദേവരാജൻ (ചെയർമാൻ)​,​അജിൻപ്രഭ (കൺവീനർ)​ എന്നിവരെ തിരഞ്ഞെടുത്തു.