space

തിരുവനന്തപുരം: ബഹിരാകാശ മേഖലയിൽ സംയുക്ത ഗവേഷണ സംരംഭങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് കേരള സർവകലാശാലയും വിക്രം സാരാഭായ് സ്‌പേസ് സെന്ററും ധാരണാപത്രം ഒപ്പിട്ടു. വി.എസ്.എസ്.സി ഡയറക്‌ടർ ഡോ. എസ്. ഉണ്ണികൃഷ്‌ണൻ നായരുടെയും കേരള സർവകലാശാല പ്രോ വൈസ് ചാൻസലർ പി.പി അജയകുമാറിന്റെയും സാന്നിദ്ധ്യത്തിൽ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി ഡയറക്‌ടർ ഡോ. കെ. രാജീവും കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽ കുമാറുമാണ് ഒപ്പിട്ടത്. അറ്റ്മോസ്‌ഫറിക് സയൻസ്, സ്‌പേസ് സയൻസ്, പ്ലാനറ്ററി സയൻസ് മേഖലകളിലെ സംയുക്ത ഗവേഷണ സംരഭങ്ങൾക്ക് പുറമേേ ഡേറ്റാ അനാലിസിസ്, മോഡലിംഗ് എന്നീ രംഗങ്ങളിലെ പരിശീലനവും ധാരണാപത്രത്തിന്റെ ഭാഗമാണ്.