a

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയനിലെ വേങ്ങപ്പൊറ്റ ശാഖാ യൂത്ത്മൂവ്മെന്റ് കമ്മിറ്റി വിഴിഞ്ഞം ലയൺസ് ക്ലബിന്റെയും നിംസ് മെഡിസിറ്റിയുടെയും സഹകരണത്തോടെ കീഴതിൽ ദേവീ ക്ഷേത്ര കളംകാവലിനോട് അനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി നെടുമങ്ങാട് രാജേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് ജില്ലാ കൺവീനറും ലയൺസ് ക്ളബ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറിയുമായ മുല്ലൂർ വിനോദ് കുമാർ, നിംസ് മെഡിസിറ്റി ഡോക്ടർ അരുൺ, കോവളം യൂണിയൻ കൗൺസിലറും വിഴിഞ്ഞം ലയൺസ് ക്ലബ് ഡയറക്ടർ ബോർഡംഗവുമായ സനൽ, ശാഖാ പ്രസിഡന്റ് എസ്. ഷാജികുമാർ, ശാഖാ സെക്രട്ടറി ബി. കൃപേഷ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് കെ. ബിജു, സെക്രട്ടറി പാർത്ഥൻ വി. വിജയൻ, പ്രോഗ്രാം കൺവീനർ രാജേഷ്, പൗരാവലി പ്രസിഡന്റ് മൊട്ടൽ മണികണ്ഠൻ, സെക്രട്ടറി അനീഷ് എന്നിവർ പങ്കെടുത്തു.