police

വെഞ്ഞാറമൂട്‌: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും പൊലീസ് അസോസിയേഷന്റെയും നേതൃത്വത്തിൽ വെഞ്ഞാറമൂട് സ്റ്റേഷനിൽ യാത്ര അയപ്പ് ചടങ്ങും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു. സർവീസിൽ നിന്ന് 32 വർഷത്തിന് ശേഷം വിരമിക്കുന്ന റൂറൽ കൺട്രോൾ റൂം സ്റ്റേഷൻ എസ്.എച്ച്.ഒ ബാലകൃഷ്ണൻ ആചരിയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. റൂറൽ ജില്ലാ അഡിഷണൽ പൊലീസ് മേധാവി ഇ.എസ്. ബിജുമോൻ, ആറ്റിങ്ങൾ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഡി.എസ്. സുനീഷ് ബാബു, പൊലീസ് ഇൻസ്പെക്ടർ വി. സൈജുനാഥ്, കേരളാ പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ സെക്രട്ടറി ബിനു, കെ.വി.എ നിർവ്വഹണ സമിതി അംഗം സുനിൽകുമാർ, എസ്.ഐമാരായ വിജയകുമാർ, ഷറഫുദീൻ, താജു, പദ്മകുമാർ, അജി, ജനമൈത്രി പൊലീസ് കോഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവർ പങ്കെടുത്തു.