photo

ചിറയിൻകീഴ്:പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ മീന തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടന്ന ലക്ഷദീപത്തിൽ പങ്കെടുക്കാൻ വൻ ഭക്ത ജനപ്രവാഹമായിരുന്നു. പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ മീനതിരുവാതിര മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രതന്ത്രി നാരായണ മംഗലത്ത് ശങ്കരരുനാരായണരുവിന്റെയും മേൽശാന്തി കാര്യവട്ടം മേനല്ലൂർ സതീശൻ പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടന്ന തൃക്കൊടിയേറ്റ് ചടങ്ങിലും നിരവധി ഭക്തരെത്തിയിരുന്നു. വി.ശശി എം.എൽ.എ ,വി.ജോയി എം.എൽ.എ എന്നിവർ ചേർന്നാണ് ലക്ഷദീപത്തിന് ഭദ്രദീപം തെളിച്ചത്.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ, സീരിയൽ താരങ്ങളായ ബാലു സോപാനം, പ്രജുഷ, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് സുരേഷ് ബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 7ന് വെളുപ്പിന് 5നാണ് ക്ഷേത്രത്തിലെ ഇഷ്ട വഴിപാടായ അഗ്നിക്കാവടി അഭിഷേകം നടക്കുന്നത്. അന്ന് രാത്രി 7.30ന് പാൽക്കാവടി അഭിഷേകം, 8ന് രാവിലെ 9.30ന് തിരുവാതിര പൊങ്കാല, വൈകിട്ട് 5.30ന് ആറാട്ടെഴുന്നള്ളത്ത്, രാത്രി 7ന് നാഗർകോവിൽ നൈറ്റ് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള ആൻഡ് ലൈറ്റ് ഷോ, 10.30ന് ശേഷം തൃക്കൊടിയിറക്ക് എന്നിവയോടെ ഉത്സവം സമാപിക്കും. ഇന്ന് 9ന് കലശപൂജ, 10.30ന് കളഭാഭിഷേകം, 10.45ന് ഭദ്രകാളി ദേവിക്ക് കളമെഴുത്തും പാട്ടും, 11ന് ഉച്ചപൂജ, 11.30ന് അന്നദാനം, 2ന് പറയ്ക്കഴുന്നളളത്ത്, വൈകിട്ട് 5ന് കാഴ്ചശീവേലി, 5.30ന് ഭഗവതിസേവ, 6.30ന് ദീപാരാധന, രാത്രി 7ന് ഭദ്രകാളിക്ക് കളമെഴുത്തും പാട്ടും,8ന് അത്താഴപൂജ, പാനക നിവേദ്യം, 8.30ന് ശ്രീഭൂതബലി, 9ന് ആറ്റിങ്ങൽ ലിറ്റിൽ വോയ്സിന്റെ കുട്ടി ഗാനമേള എന്നിവ ഉണ്ടായിരിക്കും.