
തിരുവനന്തപുരം: മറ്റ് സർവകലാശാലകളിൽ നിന്നുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ ബിരുദത്തിന് തുല്യതാ സർട്ടിഫിക്കറ്റ് നൽകാനുള്ള മാനദണ്ഡങ്ങൾ പുതുക്കി കേരള സർവകലാശാല. 2017-2018 അദ്ധ്യയനവർഷം മുതൽ പ്രവേശനം നേടിയവരുടെ ബിരുദത്തിന് തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാൻ മറ്റ് സർവകലാശാലകളുടെ വിദൂരപഠന കേന്ദ്രത്തിനും കോഴ്സിനും യു.ജി.സിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരമുണ്ടെന്ന് തെളിയിക്കുന്ന രേഖ നൽകണം. കോഴ്സിന്റെ പഠനകേന്ദ്രം സർവകലാശാലയ്ക്ക് അനുവദിക്കപ്പെട്ട അധികാരപരിധിക്കുള്ളിലാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയും നൽകണം.