തിരുവനന്തപുരം : കേരളത്തിന്റെ ആരോഗ്യവിദ്യാഭ്യാസ മേഖലയുമായി സഹകരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് ഡൊമിനിക്കൻ റിപ്പബ്ലിക് അംബാസഡർ ഡേവിഡ് ഇമ്മാനുവേൽ പൂയിച്ച് ബുചെൽ. മന്ത്രി വീണാ ജോർജുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യസർവകലാശാല നടത്തുന്ന കോഴ്സുകളുമായുള്ള സഹകരണമാണ് ബുചെൽ വാഗ്ദാനം ചെയ്തത്. ഇത് സംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി പറഞ്ഞു.
ആയുഷ് മേഖലയിലെ സാദ്ധ്യതകളെ കുറിച്ചും ബുചെൽ ആരാഞ്ഞു. ആയുർവേദമേഖലയിൽ കേരളവുമായി സഹകരിക്കും. കൊവിഡ് കാലത്ത് കേരളം നടത്തിയ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.