v

തിരുവനന്തപുരം: അരുവിപ്പുറം മഠത്തിനു കീഴിൽ പൂജാവിധികളും ഗുരുപൂജയും ഗുരുദേവ കൃതികളും ശ്രീനാരായണ ധർമ്മവും ഉൾപ്പെടുന്ന വൈദിക പഠനക്ലാസ് 16,17 തീയതികളിൽ ആരംഭിക്കും. മാസത്തിൽ രണ്ടുദിവസം നടക്കുന്ന ക്ലാസിന് മഠത്തിൽ താമസിച്ച് സൗജന്യമായി പഠിക്കാൻ സൗകര്യമുണ്ടായിരിക്കും. ഒരുവർഷത്തെ പഠനകോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നതിന് ഫോൺ.0471- 2275545, 9400475545.