
കള്ളിക്കാട്:തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കള്ളിക്കാട് പഞ്ചായത്ത് കൺവെൻഷൻ യൂണിയൻ സംസ്ഥാന ട്രഷറർ സി.കെ.ഹരീന്ദ്രൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജെ.ആർ.അജിത അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി എ.സുരേഷ് കുമാർ,സി.പി.എം.ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.സുനിൽകുമാർ,യൂണിയൻ ഏരിയാ ട്രഷറർ മണികണ്ഠൻ എസ്.ശ്യാംലാൽ,എം.സതീഷ് കമാർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ജെ.ആർ.അജിത( പ്രസിഡന്റ്),എസ്.ശ്യാംലാൽ(സെക്രട്ടറി),എം.സതീഷ് കുമാർ(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.