
തിരുവനന്തപുരം:സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്ര്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. പ്രസ്ക്ലബിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്കാരവിതരണവും കവി പ്രഭാവർമ്മ നിർവഹിച്ചു.ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരായ മലയത്ത് അപ്പുണ്ണി, സേതു, മടവൂർ സുരേന്ദ്രൻ, മനോജ്, പ്രദീപ് കണ്ണങ്കോട്, സുധീർ പൂഞ്ചാലി, സി.റഹിം, സാഗ ജെയിംസ്, ആർട്ടിസ്റ്റുകളായ റോഷൻ, പ്രശാന്തൻ മുല്ലേരി, ജെനു, ശ്രീലേഷ് കുമാർ എന്നിവർ കരസ്ഥമാക്കി. ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ പയ്യന്നൂർ കുഞ്ഞിരാമൻ, രാജേഷ് വള്ളിക്കോട്, ജി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.