
വെള്ളനാട്:ചാങ്ങ ഗവ.എൽ.പി.സ്കൂളിലെ വാർഷികാഘോഷം ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് വി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.സിനിമാതാരം സുധീർകരമന മുഖ്യാതിഥിയായി പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ സമ്മാനദാനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി കൊന്നപ്പൂക്കൾ മാഗസിൻ പ്രകാശനം ചെയ്തു.ഹെഡ്മിസ്ട്രസ്സ് എസ്.ആർ.ഉഷാദേവി,എസ്.ബിന്ദു ,ജില്ലാപഞ്ചായത്തംഗം വെള്ളനാട് ശശി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു,വാർഡ് മെമ്പർമാരായ ആശാമോൾ,എൽ.പി.മായാദേവി,മോഹനൻനായർ,ഷാഫിവിക്രമൻ,ഗീത,പ്രീത മാസ്റ്റർ അരുൺ എന്നിവർ സംസാരിച്ചു.