
തിരുവനന്തപുരം: കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളേജ് ഒഫ് എൻജിനിയറിംഗിൽ ബി.ടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് കോഴ്സിന് ഫീസ് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. എൻട്രൻസ് കമ്മിഷണർ അലോട്ട്മെന്റ് നടത്തുന്ന 30 സീറ്റുകളിൽ 85,000രൂപയാണ് ട്യൂഷൻ ഫീസ്. 15 സീറ്റുകളിൽ 50,000 രൂപ സ്പെഷ്യൽ ഫീസുണ്ട്. മാനേജ്മെന്റ് ക്വോട്ടയിലെ 21 സീറ്റുകളിൽ 1.98 ലക്ഷം രൂപ ഫീസും അരലക്ഷം സ്പെഷ്യൽ ഫീസും ഒന്നരലക്ഷം നിക്ഷേപവുമാണ്. 9 എൻ.ആർ.ഐ ക്വോട്ട സീറ്റുകളിൽ 2.5 ലക്ഷം ഫീസും അരലക്ഷം സ്പെഷ്യൽ ഫീസുമുണ്ട്. ഒന്നരലക്ഷം നിക്ഷേപമായും നൽകണം.