പൂവാർ: കാഞ്ഞിരംകുളം മത്സ്യമാർക്കറ്റ് നവീകരണത്തിന് 2 കോടി 46 ലക്ഷം അനുവദിച്ചതായി എം.വിൻസെന്റ് എം.എൽ.എ അറിയിച്ചു. 2016ൽ എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി അംഗികരിച്ചത്. സംസ്ഥാന തിരദേശ വികസന കോർപ്പറേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. 'കിഫ്ബി'' യിൽ നിന്നുള്ള അനുമതി ലഭിക്കുന്നതിനുണ്ടായ കാലതാമസമാണ് പദ്ധതി വൈകാൻ കാരണമായന്ന് എം.എൽ.എ പറഞ്ഞു. 2021 ൽ 2.7 കോടിയുടെ ഭരണാനുമതി ലഭിച്ച പദ്ധതിക്കാണ് 40 ലക്ഷം രൂപ ഇപ്പോൾ അധികമായി അനുവദിച്ചത്. സാങ്കേതികാനുമതിയും ടെണ്ടർ നടപടിയും പൂർത്തിയാക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്ന് എം.വിൻസെന്റ എം.എൽ.എ പറഞ്ഞു