
തിരുവനന്തപുരം: ഇടതു സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 51 പൊതുമരാമത്ത് റോഡുകൾ നാടിനു സമർപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.
225.2 കോടി ചെലവിൽ ബി.എം.ആൻഡ് .ബി.സി നിലവാരത്തിൽ നിർമ്മിച്ച ഈ റോഡുകൾ 52 നിയോജക മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് നാടിനെ വ്യവസായ സൗഹൃദമാക്കാനും ഇവിടേക്കു നിക്ഷേപങ്ങൾ ആകർഷിക്കാനുമാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് 15,000 കിലോമീറ്റർ റോഡുകൾ കൂടി ബി.എം.ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തുന്നത്. ഈ സർക്കാർ ഇതിനോടകം 1,410 കിലോമീറ്റർ റോഡ് ബി.എം.ആൻഡ് .ബി.സി നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. 2,546 കിലോമീറ്റർ റോഡുകളിൽ ഈ പ്രവൃത്തി പുരോഗമിക്കുന്നു..