
തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 516/2019) തസ്തികയിലേക്കുള്ള അവസാനഘട്ട അഭിമുഖം 6, 7, 8, 20, 21, 22, 27, 28, 29 തീയതികളിൽ പി.എസ്.സിയുടെ കോഴിക്കോട് മേഖലാ ഓഫീസിലും, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലാ ഓഫീസുകളിലും നടത്തും.
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. ജേർണലിസം (കാറ്റഗറി നമ്പർ 488/2019) തസ്തികയിലേക്കുളള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 6 ന് പി.എസ്.സി
ആസ്ഥാന ഓഫീസിലും, ജില്ലാ ഓഫീസുകളിലും സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികൾ/മത്സ്യഫെഡിൽ റഫ്രീജറേഷൻ മെക്കാനിക് (പാർട്ട് 1, 2 - ജനറൽ, മത്സ്യതൊഴിലാളികൾ/മത്സ്യതൊഴിലാളികളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 214/2020, 215/2020) തസ്തികയിലേക്ക് 11 ന് ഉച്ചയ്ക്കു ശേഷം 2.30 മുതൽ 4.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ഫസ്റ്റ് ഗ്രേഡ് സർവേയർ/ഹെഡ് സർവേയർ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് (സ്‌പെഷ്യൽ ടെസ്റ്റ് - ജൂലായ് 2020) 2021 ഡിസംബറിൽ നടന്ന എഴുത്തുപരീക്ഷയുടേയും, കഴിഞ്ഞ മാസം നടന്ന പ്രായോഗിക പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.
സർവേയും ഭൂരേഖയും വകുപ്പിലെ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്ട്സ്മാൻ/ഹെഡ് ഡ്രാഫ്ട്സ്മാൻമാരുടെ വകുപ്പുതല (വിവരണാത്മക) പരീക്ഷ (സ്‌പെഷ്യൽ ടെസ്റ്റ് - ജൂലായ് - 2021) പരീക്ഷ 11, 13, 18 തീയതികളിൽ പി.എസ്.സി.യുടെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകളിൽ നടത്തും.