rain

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ അടുത്ത അഞ്ച് ദിവസം ശക്തി കുറഞ്ഞ ഒറ്രപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥ വിദഗ്ദ്ധർ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം,​ പത്തനംതിട്ട ജില്ലകളിലാണ് വരും ദിവസങ്ങളിൽ കൂടുതൽ മഴയ്ക്ക് സാദ്ധ്യതയുള്ളത്. ഇന്ന് തെക്കൻ ജില്ലകളിലെ മലയോരമേഖലകളിൽ വൈകിട്ട് നേരിയ മഴ ലഭിക്കും. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.