തിരുവനന്തപുരം : കാരയ്ക്കാമണ്ഡപം കോലിയക്കോട് കുറ്റിപ്പാല ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുണർത മഹോത്സവം 3 ന് ക്ഷേത്ര തന്ത്രി കെ. നാരായണ ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റോടെ ആരംഭിച്ച് 9ന് സമാപിക്കും.3ന് രാവിലെ 5,30ന് ഗണപതിഹോമം, കലശപൂജ, ഭദ്രകാളിപൂജ, കലശാഭിഷേകം, ബ്രഹ്മകലശം, രാവിലെ 11.45 നും 12.15നും മദ്ധ്യേ തൃക്കൊടിയേറ്റ്,4ന് രാവിലെ ഗണപതിഹോമം, കലശപൂജ, ബ്രഹ്മകലശം, 9ന് സമ്പൂർണ അഹസ്, മാടൻതമ്പുരാൻ പൂജ, കലശാഭിഷേകം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ദീപാരാധന. 5ന് രാവിലെ ഗണപതിഹോമം, കലശപൂജ, ദേവീമാഹാത്മ്യ പാരായണം, 9.30ന് മൃത്യുഞ്ജയഹോമം, കലശാഭിഷേകം,ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ദീപാരാധന, രാത്രി ഒാട്ടൻതുള്ളൽ.6ന് രാവിലെ ഗണപതിഹോമം, കലശപൂജ,ബ്രഹ്മകലശം, സുദർശനഹോമം, മൃത്യുഞ്ജയഹോമം, കലശാഭിഷേകം,ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് ദീപാരാധന, 6.45ന് സാംസ്കാരിക സമ്മേളനം കുറ്റിപ്പാല അമ്മ പുരസ്കാരം ഡോ. എം.എ. കരീമിന്.
7ന് രാവിലെ ഗണപതിഹോമം, സുദർശനഹോമം, നവകം, പഞ്ചഗവ്യം, രാധാകൃഷ്ണപൂജ, മൃത്യുഞ്ജയഹോമം, ലഘുഭക്ഷണം, കലശാഭിഷേകം, വൈകിട്ട് പുറത്തെഴുന്നള്ളത്ത്.8ന് രാവിലെ ഗണപതിഹോമം,കലശപൂജ, യക്ഷിയമ്മപൂജ, 10ന് നാഗരൂട്ടും വിശേഷാൽ പൂജയും,നാഗർപൂജ, കലശാഭിഷേകം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ഭഗവതിസേവ, ദീപാരാധന, 6.45ന് ഭദ്രകാളിപൂജയും ഗുരുതിയും, 7ന് പൂപ്പട, രാത്രി ശീവേലി.9ന് രാവിലെ ഗണപതിഹോമം, കലശപൂജ, 8.30ന് മന്ത്രമൂർത്തിപൂജ,10.45ന് പൊങ്കാല, 11ന് ഭദ്രകാളിപൂജ, കലശാഭിഷേകം, ഉച്ചയ്ക്ക് 12.15ന് പൊങ്കാല നിവേദ്യം, 12.45ന് അന്നദാനം, വൈകിട്ട് പുഷ്പാഭിഷേകം, രാത്രി ശ്രീവേലി, 9.30ന് തൃക്കൊടിയിറക്ക്, ഗുരുതി.