ksrtc

തിരുവനന്തപുരം: ഫെയർ സ്റ്റേജുകൾ കണക്കാക്കുന്നതിലെ അപാകതകൾ പരിഹരിക്കാതെയാണ് ഇത്തവണ ബസ് ചാർജ് വർദ്ധന നടപ്പിലാക്കുന്നത്.

2018 മാർച്ച് ഒന്നിന് വ‌ർദ്ധന നടപ്പിലാക്കിയപ്പോൾ ഓർഡിനറി ബസുകളിൽ മിനിമം ചാർജിൽ അഞ്ച് കിലോമീറ്റർ (രണ്ട് ഫെയർ സ്റ്റേജ് ദൂരം)​ സഞ്ചരിക്കാമായിരുന്നു. കൊവിഡ് കാലത്ത് ആദ്യം ചാർജ് കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്തപ്പോഴാണ് മിനിമം നിരക്കിലെ യാത്രാദൂരം അഞ്ചിൽ നിന്നു രണ്ടര കിലോമീറ്ററായി കുറച്ചത്. ഇത് പഴയ പടിയാക്കാതെയാണ് ഇപ്പോഴും ചാർജ് വർദ്ധിപ്പിക്കാൻ പോകുന്നത്.

ചെറിയ ദൂരയാത്രയ്ക്ക് നിലവിലെ ഫാസ്റ്റ് പാസഞ്ചർ നിരക്കിനൊപ്പമോ കൂടുതലോ ആണ് ഓർഡിനറി ബസിലെ പുതിയ ടിക്കറ്റ് നിരക്ക്. നിലവിൽ ഫാസ്റ്റ് പാസഞ്ചറിൽ തിരുവനന്തപുരത്തു നിന്നും ഉള്ളൂർ വരെ പോകാൻ (8 കി.മീ)​ മിനിമം നിരക്കായ 15 രൂപ മതി. എന്നാൽ ഓർഡനറി ബസിൽ തമ്പാനൂർ നിന്ന് പി.എം.ജി വഴി പോകുന്ന ബസിനും ഇതേ നിരക്കാണ് വരുന്നത്. കിഴക്കേകോട്ട നിന്നും സ്റ്റാച്യു, കണ്ണമ്മൂല വഴി പോകുന്ന ബസാണെങ്കിൽ 18 രൂപ നൽകണം.

പഴയതുപോലെ ഓർഡിനറി ബസുകളിൽ മിനിമം ചാർജിൽ സഞ്ചരിക്കേണ്ട ദൂരം 5 കിലോമീറ്ററാക്കിയാൽ ഉള്ളൂർ വരെ പോകാൻ 13, അല്ലെങ്കിൽ 15 രൂപ മതി.

ഓർഡിനറി ബസുകളിലെ യാത്രക്കാരിൽ 60 ശതമാനത്തിൽ അധികവും 10 കിലോമീറ്ററിനുള്ളിൽ യാത്ര ചെയ്യുന്നവരാണ്. ഒരു ബസിൽ ഏറ്റവും കൂടുതൽ ചെലവാകുന്നത് മിനിമം ടിക്കറ്റാണ്. ഈ സ്റ്റേജിലെ യാത്രാദൂരമാണ് പകുതിയായി കുറച്ചത്.


ഓർഡിനറി

വർദ്ധന:

ഫെയര്‍‌സ്റ്റേജ്---കിലോമീറ്റർ---നിലവിലെ നിരക്ക്---പുതിയ നിരക്ക്
1 ----2.5----- 8------- 10
2------ 5 ------10 ------13
3 ------ 7.5 ------13 -----15
4------ 10 -----15 ------- 18
5------- 12.5----- 17 -------20
6------ 15 --------19-------- 23
7-------- 17.5 --------22 -------- 25
8----- 20----- 24------ 28
9 ------22.5------ 26 -------30
10 -----25 ------28--------- 33
11-------27.5-------- 31-------- 35
12 ------30------ 33--------- 38
13------- 32.5------ 35------- 40
14 ------35------- 37-------- 43
15------- 37.5------- 40------ 45
16------- 40 --------42------- 48
17--------42.5-------- 44------ 50
18 --------45 -------46------- 53
19 ------47.5 -------49 -------55
20 -------50------- 51 ---------58