lokayuktha

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ഓർഡിനൻസ് വീണ്ടും ഇറക്കാനുള്ള ഫയലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പു വച്ചു.
ഇതുൾപ്പെടെ കാലാവധി അവസാനിക്കുന്ന ഒമ്പത് ഓർഡിനൻസുകൾ വീണ്ടും ഇറക്കുന്നതിനാണ് ഗവർണർ അംഗീകാരം നൽകിയത്. ഗവർണർ കോട്ടയത്തായതിനാൽ ഇതു സംബന്ധിച്ച മന്ത്രിസഭയുടെ ശുപാർശ രാജ്ഭവനിൽ നിന്ന് ദൂതൻ വശം അവിടേക്ക് കൊടുത്തു വിടുകയായിരുന്നു. തുടർ നടപടിക്കായി ഫയൽ സെക്രട്ടേറിയറ്റിലേക്ക് അയച്ചു.