തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ (സി.ഇ.ടി) നിന്ന് ഇക്കൊല്ലം റിക്രൂട്ട്മെന്റ് നടത്തിയത് 150 കമ്പനികൾ. റെക്കാർഡാണിത്. 890 പ്ലേസ്‌മെന്റ് ഓഫറുകളാണ് കമ്പനികൾ നൽകിയത്. 630 വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് ലഭിച്ചു. ആമസോൺ ഇൻകോർപ്പറേറ്റഡിന്റെ പ്രതിവർഷം 33 ലക്ഷം രൂപയാണ് മികച്ച ശമ്പള പാക്കേജ്. 270 വിദ്യാർത്ഥികൾ പ്രതിവർഷം ആറ് ലക്ഷം രൂപയിലേറെ ശമ്പളത്തോടെ പ്ലേസ്‌മെന്റ് നേടി. സി.ഇ.ടിയുടെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് യൂണിറ്റിന്റെ പ്രവർത്തന ഫലമായാണ് ഇത്രയും കമ്പനികൾ റിക്രൂട്ട്മെന്റിനെത്തിയത്.
ആമസോൺ, ഒറാക്കിൾ, കെ.പി.എം.ജി ഇന്റർനാഷണൽ, ഡെലോയിറ്റ്, ടെക്സസ് ഇൻസ്ട്രുമെന്റ്സ്, മേഴ്സിഡസ് ബെൻസ്, ബുകുക്കാസ്, എൽ.ആൻഡ് ടി, എച്ച്.എഫ്.സി.എൽ, ടിസ്‌മോ ടെക്നോളജി സൊല്യൂഷൻസ്, സെയ്ന്റ് ഗോബൈൻ, റോയൽ എൻഫീൽഡ്, അസെഞ്ചർ, ടി.സി.എസ്, ഇൻഫോസിസ്, കോഗ്നിസന്റ്, അദാനി ഗ്രൂപ്പ്, നോക്കിയ, ബൈജൂസ്, ഫെഡറൽ ബാങ്ക്, എച്ച്.ഡി.എഫ്.സി, എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ പ്രമുഖ കമ്പനികൾ പങ്കെടുത്തു.