
തിരുവനന്തപുരം: ദേവികുളം എം.എൽ.എ എ. രാജയുടെ തമിഴ് സത്യപ്രതിജ്ഞാ വാചകത്തിലെ പരിഭാഷയിൽ പിശകു വന്നതിന് നിയമ വകുപ്പിലെ മുൻ സീനിയർ തമിഴ് ട്രാൻസ്ലേറ്റർ ഡോ.ഡി. തങ്കരാജിൽ നിന്ന് ആറ് മാസം 500 രൂപ വീതം പിഴയീടാക്കാനും ട്രാൻസ്ലേറ്റർമാരായ വി. വിനോദ്, എസ്. ഭൂമി എന്നിവരെ താക്കീത് ചെയ്യാനും സർക്കാർ തീരുമാനിച്ചു. നിയമവകുപ്പിലെ ആഭ്യന്തര പരിശോധനയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
പിശക് മൂലം സത്യപ്രതിജ്ഞ അസാധുവായതിനാൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നു. സത്യപ്രതിജ്ഞ സാധുവാകാതെ സഭാ സിറ്റിംഗിൽ പങ്കെടുത്തതിന് എം.എൽ.എയിൽ നിന്ന് ഓരോ സിറ്റിംഗിനും 500 രൂപ വീതം പിഴയീടാക്കിയിരുന്നു.