k-rail

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി അതിരടയാള കല്ലിട്ട സ്ഥലം ഈടുവെച്ച് വായ്പയെടുക്കാൻ തടസമില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. പത്തനംതിട്ടയിൽ പദ്ധതിക്കായി സർവേ നടത്തിയ ഭൂമിയിൽ ഉൾപ്പെട്ടതിനാൽ ബാങ്ക് വായ്പ നിഷേധിച്ചെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

കുന്നന്താനം സ്വദേശി രാധാമണിഅമ്മയ്ക്കാണ് വീടു വയ്ക്കുന്നതിനുള്ള വായ്പ നിഷേധിച്ചത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാർ ഇടപെടും. ബാങ്കുകൾ ഓവർ സ്മാർട്ടാകരുത്. ബാങ്കേഴ്സ് സമിതിയുമായി വിഷയം ചർച്ചചെയ്യും. വായ്പ നിഷേധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും. സിൽവർ ലൈൻ വിഷയത്തിൽ പ്രതിപക്ഷം ജനങ്ങളുടെ മനസിൽ തീ കോരിയിടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.