vushu

പാറശാല:നൂറുൽ ഇസ്ലാം ഹയർ എഡ്യൂക്കേഷൻ സെന്റർ,വുഷു അസോസിയേഷൻ ഒഫ് ഇന്ത്യ, സ്പോർട്സ് കമ്മീഷൻ ഒഫ് ഇന്ത്യ,തമിഴ്നാട് വുഷു അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ദേശീയ സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് സമാപിച്ചു. തമിഴ് നാട്ടിൽ ആദ്യമായി നടക്കുന്ന ഈ ദേശീയ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിലെ 28-ലേറെ സംസ്ഥാനങ്ങളിൽ നിന്നായി ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന 1,200-ലേറെ വുഷു കളിക്കാർ, 50- ലേറെ പരിശീലകർ, 50-ഓളം ടീം മാനേജർമാർ, സംസ്ഥാന വുഷു ഉദ്യോഗസ്ഥരും, 2000-ലധികം ഓപ്പണർമാരും കഴിഞ്ഞ ആറ് ദിവസങ്ങളിലായി നടന്ന വിവിധ വ്യക്തിഗത മത്സരങ്ങളിലും ടീം മത്സരങ്ങളിലുമായി പങ്കെടുത്തു. യൂണിവേഴ്‌സിറ്റി അറീനയിൽ നടന്ന സമാപന സമ്മേളനത്തിൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.മജീദ് ഖാൻ വിജയികൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിച്ചു. ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ധർമ്മരാജ്. ഫിസിക്കൽ എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ രാജ് പാൽ, വകുപ്പ് മേധാവികൾ, പ്രൊഫസർമാർ, സർവകലാശാലാ ഉദ്യോഗസ്ഥർ, അനദ്ധ്യാപകർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.